തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴി പെൻഷൻ വിതരണം ചെയ്യുന്നതിനായി 32 കോടി രൂപ അനുവദിച്ചു. ധനകാര്യ വകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുന്നോടിയായി പെൻഷൻ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തും.
ഓണക്കാലത്ത് പ്രവാസി പെൻഷൻകാർക്ക് ആശ്വാസമേകുന്നതിനാണ് തുക അടിയന്തരമായി അനുവദിച്ചത്. വരും ദിവസങ്ങളിൽ തന്നെ പെൻഷൻ തുക വിതരണം ചെയ്തു തുടങ്ങും.
