കൊച്ചി: നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്ന (മോഡിഫിക്കേഷൻ) വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിനും പോലീസിനും ഹൈക്കോടതി നിർദേശം നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചും രൂപമാറ്റം വരുത്തിയും റോഡിലിറങ്ങുന്ന വാഹനങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടൽ.
കൂടുതൽ വെളിച്ചമുള്ള എൽ.ഇ.ഡി ലൈറ്റുകൾ, അമിത ശബ്ദമുണ്ടാക്കുന്ന എക്‌സോസ്റ്റുകൾ, മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത മാറ്റങ്ങൾ എന്നിവ വരുത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടക്കാനാണ് നിർദേശം. ഇത്തരത്തിലുള്ള വാഹനങ്ങൾ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കാൻ അതോറിറ്റികൾക്ക് കോടതി നിർദേശം നൽകി.
