Zygo-Ad

ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിലാക്കാൻ പൂജ; ഫെയ്സ്ബുക് സുഹൃത്തിൽനിന്ന് 13 ലക്ഷം തട്ടിയ കേസിൽ അറസ്റ്റ്.


കാസർകോട്: ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിലാക്കി നൽകാമെന്നും ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ പൂജകൾ നടത്താമെന്നും വിശ്വസിപ്പിച്ച് കാസർകോട് ഉദുമ സ്വദേശിയായ സ്ത്രീയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലായി. കോട്ടയം ആനിക്കാട് സ്വദേശിയായ ആന്റണി വിൻസന്റിനെയാണ് കൊല്ലം തെന്മലയിൽ വെച്ച് കാസർകോട് സൈബർ ക്രൈം പോലീസ് പിടികൂടിയത്.

2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി 2 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന സ്ത്രീയെ ഫെയ്സ്ബുക് വഴി പരിചയപ്പെട്ട പ്രതി അവരുടെ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. തുടർന്ന് വിവിധ ഘട്ടങ്ങളിലായി 13,16,731 രൂപ ഇയാൾ തട്ടിയെടുത്തു.

പ്രധാന വിവരങ്ങൾ:

കാസർകോട് സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ പി. നളിനാക്ഷന്റെ നേതൃത്വത്തിൽ എസ്.ഐ സവ്യസാചി, എ.എസ്.ഐമാരായ പി.കെ. രഞ്ജിത്ത് കുമാർ, എം. ദിലീഷ്, പ്രശാന്ത്, സിവിൽ പോലീസ് ഓഫിസർമാരായ സവാദ് അഷ്റഫ്, വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.

വളരെ പുതിയ വളരെ പഴയ