Zygo-Ad

കൊയിലാണ്ടിയിൽ വാടക വീട്ടിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ.


കൊയിലാണ്ടി: വാടക വീട്ടിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉള്ളിയേരി കന്നൂരിൽ ആക്രിക്കച്ചവടം നടത്തുന്ന ഊമദുരൈ (42) ആണ് കൊല്ലപ്പെട്ടത്. മീത്തലക്കണ്ടി പള്ളിക്ക് പുറകുവശത്തെ വാടക വീട്ടിലാണ് സംഭവം.

രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക സൂചന. സുഹൃത്തുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു.

പ്രധാന വിവരങ്ങൾ:

സംഭവസ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസ് പരിശോധന നടത്തി. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ