ഇടുക്കി: എഴുകുംവയലിൽ നടന്നത് കൊടും ക്രൂരത. മകൻ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. മാതാപിതാക്കളെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തു.
കുടുംബവഴക്കിനെ തുടർന്നാണ് ദാരുണമായ സംഭവമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവ സ്ഥലത്ത് പോലീസും ഫോറൻസിക് വിദഗ്ധരും എത്തി കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്. മൃഗീയമായ ഈ കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരുന്നു.
