തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4,500 രൂപ ബോണസായി സർക്കാർ അനുവദിച്ചു. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്തയായി ലഭിക്കും.
വിവിധ വിഭാഗങ്ങളിലായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങളുടെ പ്രയോജനം ലഭിക്കും. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും 1,250 രൂപ വീതമാണ് പ്രത്യേക ഉത്സവബത്തയായി അനുവദിച്ചിരിക്കുന്നത്.
ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ബോണസിന്റെയും പ്രത്യേക ഉത്സവബത്തയുടെയും വിതരണം ഓഗസ്റ്റ് 17 മുതൽ ആരംഭിക്കും.
