Zygo-Ad

ഇതാദ്യമായി സെൻസസിൽ ജാതിയും ഉൾപ്പെടുത്തുന്നു: കോവിഡ് വാക്സിൻ എടുത്ത സ്ഥലവും ചോദ്യാവലിയിൽ.


കേരളം: രാജ്യത്ത് വരാനിരിക്കുന്ന സെൻസസ് നടപടികളിൽ നിർണായക മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. സെൻസസിന്റെ ചരിത്രത്തിൽ ഇതാദ്യമായി വിവരശേഖരണത്തിനുള്ള ചോദ്യാവലിയിൽ വ്യക്തികളുടെ ജാതി വിവരങ്ങളും ഉൾപ്പെടുത്തും. ഇതിനുപുറമേ കോവിഡ് വാക്സിൻ സ്വീകരിച്ച സ്ഥലത്തെക്കുറിച്ചുള്ള പ്രത്യേക ചോദ്യവും ഇത്തവണത്തെ ചോദ്യാവലിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

സാമൂഹിക-സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ കൂടുതൽ കൃത്യമായി ശേഖരിക്കുന്നതിന്റെയും ഭാവിയിലെ കൃത്യമായ പദ്ധതി ആസൂത്രണത്തിന്റെയും ഭാഗമായാണ് ഈ മാറ്റങ്ങൾ. ഡിജിറ്റൽ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി നടത്തുന്ന പുതിയ സെൻസസിൽ ജനങ്ങളുടെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളും ലഭ്യമാകും. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറങ്ങും.

 

വളരെ പുതിയ വളരെ പഴയ