Zygo-Ad

ത്രിവർണ ശോഭയിൽ രാജ്യം: ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു..


ന്യൂഡൽഹി: രാജ്യം ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. നാടെങ്ങും ആഘോഷപരിപാടികളും സ്വാതന്ത്ര്യദിന സന്ദേശങ്ങളും ത്രിവർണ ശോഭ പകർന്ന് മുന്നേറുകയാണ്. പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് തലസ്ഥാനമായ ന്യൂഡൽഹിയിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

ചുവപ്പുകോട്ടയിൽ ദേശീയ പതാക ഉയർത്തിയ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെയും പോരാട്ടങ്ങളെയും സ്മരിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ വികസന നേട്ടങ്ങളും ഭാവി ലക്ഷ്യങ്ങളും പങ്കുവെച്ചു. സംസ്ഥാന തലങ്ങളിലും വിവിധ ഘടകങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷങ്ങൾ പുരോഗമിക്കുകയാണ്.

 

വളരെ പുതിയ വളരെ പഴയ