Zygo-Ad

വൈദ്യുതി നിരക്ക് പകൽ കുറയും, രാത്രി കൂടും; പരിഷ്കരണത്തിനുള്ള കരട് പുറത്തിറക്കി റഗുലേറ്ററി കമീഷൻ

 


തിരുവനന്തപുരം: പകൽ സമയ ഉപയോഗത്തിന് കുറഞ്ഞ വൈദ്യുതി നിരക്കും രാത്രികാല പീക്ക് സമയ ഉപയോഗത്തിന് കൂടുതൽ നിരക്കും ഈടാക്കാൻ നിർദേശിക്കുന്ന കരട് മാർഗനിർദേശം സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷൻ പുറത്തിറക്കി. ടൈം ഓഫ് ഡേ (ടി.ഒ.ഡി) മീറ്റർ സ്ഥാപിച്ച ഉപഭോക്താക്കൾക്കാകും ആദ്യ ഘട്ടത്തിൽ ഈ രീതി ബാധകമാകുക.

സ്മാർട്ട് മീറ്ററുകൾ വ്യാപകമാക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുള്ളതിനാൽ ഭാവിയിൽ കൂടുതൽ ഉപഭോക്താക്കൾ ഈ നിരക്ക് വ്യതിയാന പരിധിയിലേക്ക് വരും. ഇതടക്കമുള്ള പ്രധാന നിർദേശങ്ങൾ ഉൾപ്പെടുത്തി അടുത്ത അഞ്ച് വർഷത്തേക്കുള്ള നിരക്ക് പരിഷ്കരണ കരട് മാർഗരേഖയാണ് കമീഷൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.



വളരെ പുതിയ വളരെ പഴയ