Zygo-Ad

മുട്ടവില കുതിച്ചുയരുന്നു; അടുക്കള ബജറ്റിന് വീണ്ടും തിരിച്ചടി


തിരുവനന്തപുരം: പഞ്ചസാര വില ഉയർന്നതിന് പിന്നാലെ സാധാരണക്കാരെ ദുരിതത്തിലാക്കി സംസ്ഥാനത്ത് മുട്ടവിലയും കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ മുട്ടവിലയിൽ ഏകദേശം 40 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. പല പ്രാദേശിക വിപണികളിലും നിലവിൽ ഒരു മുട്ടയ്ക്ക് 8 മുതൽ 9 രൂപ വരെയാണ് ഈടാക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ E20 എഥനോൾ മിശ്രിത നയത്തെ തുടർന്ന് എഥനോൾ ഉൽപാദനത്തിനായി മക്കച്ചോളം വൻതോതിൽ ഉപയോഗിക്കുന്നതാണ് വിലവർധനവിന് പ്രധാന കാരണമായത്. കോഴിത്തീറ്റയിലെ പ്രധാന ഘടകമായ മക്കച്ചോളത്തിന്റെ വില ഉയർന്നതോടെ ഫാമുകളുടെ പ്രവർത്തനച്ചെലവ് ക്രമാതീതമായി വർദ്ധിച്ചു. ഇതിന് പുറമെ കാലാവസ്ഥാ വ്യതിയാനവും രോഗബാധയും ഉൽപ്പാദനത്തെ ബാധിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ മുട്ടവില ഇനിയും ഉയർന്നേക്കുമെന്നാണ് വ്യാപാര മേഖല നൽകുന്ന സൂചന.

 

വളരെ പുതിയ വളരെ പഴയ