Zygo-Ad

ഷൗക്കത്തലിയുടെ ആത്മഹത്യ: ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്; ഫിറ്റ്നസ് നിഷേധിച്ചത് രൂപമാറ്റങ്ങൾ ഒഴിവാക്കാത്തതിനാലെന്ന് വിശദീകരണം


മലപ്പുറം: മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ഓട്ടോറിക്ഷയിൽ വരുത്തിയ രൂപമാറ്റങ്ങൾ നീക്കം ചെയ്യാത്തതിനാലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്ന് ഗതാഗത കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2025 നവംബർ 11-ന് കൊണ്ടോട്ടി എഎംവിഐക്ക് മുന്നിൽ വാഹനം ഹാജരാക്കിയപ്പോൾ ഡ്രൈവർ സീറ്റിലെ ആം റെസ്റ്റുകൾ, കൂർത്ത മെറ്റൽ വീൽ കപ്പുകൾ, ഇരുവശങ്ങളിലെയും സ്റ്റീൽ റെയിലിങ്ങുകൾ എന്നിവ നീക്കം ചെയ്യാൻ നിർദേശിച്ചിരുന്നു. എന്നാൽ വീണ്ടും പരിശോധനയ്ക്ക് എത്തിച്ചപ്പോൾ സ്റ്റീൽ റെയിലിങ്ങുകൾ ഒഴിവാക്കിയിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 2021-ൽ വാങ്ങിയ വാഹനത്തിന് മുൻപ് 2025 ഓഗസ്റ്റ് വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

 

വളരെ പുതിയ വളരെ പഴയ