വടകര: മാടക്കര മുസ്ലിം പള്ളിയിൽ കയറി ലാത്തിവീശിയ സംഭവത്തിൽ എസ്ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സ്ഥലംമാറ്റം. ഡിഐജി നോർത്ത് സോണിന്റെ നിർദേശപ്രകാരമാണ് നടപടി. ചോമ്പാല എസ്എച്ച്ഒ ഷമീൽ അടക്കം അഞ്ച് പൊലീസുകാരെയാണ് സ്ഥലംമാറ്റിയത്.
പള്ളിയിലെ ഖത്തീബിനെ ചൊല്ലി മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പള്ളിക്കകത്ത് കയറി ലാത്തി വീശുകയായിരുന്നു. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗും കെ.കെ. രമ എംഎൽഎയും ആവശ്യപ്പെട്ടിരുന്നു.
