Zygo-Ad

അഞ്ച് കോടി വരും 50 ലക്ഷം ചെ ലവാക്കും, ബാക്കി വീതിച്ചെടുക്കും; ബിജെപിക്കെതിരെ ദേവൻ.


തിരുവനന്തപുരം: ബി.ജെ.പിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപించి നടനും നവകേരള പീപ്പിൾസ് പാർട്ടി നേതാവുമായ ദേവൻ. കേന്ദ്രത്തിൽ നിന്നോ മറ്റ് സ്രോതസ്സുകളിൽ നിന്നോ ഫണ്ടായി അഞ്ച് കോടി രൂപയോളം ലഭിച്ചാൽ അതിൽ 50 ലക്ഷം രൂപ മാത്രമാണ് പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നതെന്നും ബാക്കി തുക നേതാക്കൾക്കിടയിൽ വീതിച്ചെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പാർട്ടിയുടെ പ്രവർത്തനരീതികളിലും സാമ്പത്തിക ഇടപാടുകളിലും അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് ദേവന്റെ വിമർശനം. ഇത്തരം പ്രവർത്തനങ്ങൾ പാർട്ടിയുടെ വിശ്വാസ്യതയെ തകർക്കുന്നതാണെന്നും ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത സമീപനമാണ് നേതാക്കൾ പുലർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ