Zygo-Ad

നീറ്റ് പി.ജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്; അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം


ന്യൂഡൽഹി: ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള നീറ്റ് പി.ജി (NEET-PG 2026) പരീക്ഷ ഓഗസ്റ്റ് 30-ന് നടക്കും. രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ ഒറ്റ ഷിഫ്റ്റായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത (CBT) രീതിയിലായിരിക്കും പരീക്ഷ.

പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. പുതുക്കിയ പരീക്ഷാ കലണ്ടർ അനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസിന്റെ (NBE) ഔദ്യോഗിക വെബ്സൈറ്റായ nbe.edu.in സന്ദർശിച്ച് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.

വളരെ പുതിയ വളരെ പഴയ