Zygo-Ad

ഫിറ്റ്നസ് തടഞ്ഞു; ആർടിഒ ഓഫീസിനും അഴിമതിക്കുമെതിരെ കുറിപ്പെഴുതിവെച്ച് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി


മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയാണ് മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട ശേഷം ആത്മഹത്യ ചെയ്തത്. കൈക്കൂലി നൽകാത്തതിനാണ് തന്റെ വാഹനത്തിന് ഫിറ്റ്നസ് നിഷേധിച്ചതെന്നും മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പാണെന്നും ഇയാളുടെ കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ 10 മാസമായി ഫിറ്റ്നസിനായി ഓഫീസുകൾ കയറിയിറങ്ങുകയാണെന്നും ഇഎംഐ മുടങ്ങി സാമ്പത്തികമായി തകർന്നെന്നും ഷൗക്കത്തലി വ്യക്തമാക്കുന്നു. സിസ്റ്റത്തോടുള്ള പ്രതിഷേധ സൂചകമായാണ് ജീവനൊടുക്കുന്നതെന്നും വിഷയം ആഭ്യന്തര മന്ത്രിയും ഹൈക്കോടതിയും നേരിട്ട് ഇടപെട്ട് അന്വേഷിക്കണമെന്നും തനിക്ക് നീതി ഉറപ്പാക്കണമെന്നും കുറിപ്പിലൂടെ ആവശ്യപ്പെടുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

വളരെ പുതിയ വളരെ പഴയ