Zygo-Ad

ഇന്നും നാളെയും ഗൂഡല്ലൂരിൽ പൂർണ ബന്ദ്; ഊട്ടി, മൈസൂർ യാത്രക്കാർക്ക് നിയന്ത്രണ നിർദേശം


ഗൂഡല്ലൂർ: ആഗസ്റ്റ് 27, 28 തീയതികളിൽ ഗൂഡല്ലൂർ നിയോജകമണ്ഡലത്തിൽ പൂർണ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഇതുവഴിയുള്ള ഊട്ടി, മൈസൂർ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശം നൽകി.

മേഖലയിൽ ഭീതി വിതയ്ക്കുന്ന നരഭോജി കടുവയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും വ്യാപാരികളുടെയും നേതൃത്വത്തിലാണ് 48 മണിക്കൂർ ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. സർവകക്ഷി പണിമുടക്കിന്റെ ഭാഗമായി പ്രദേശത്തെ കടകമ്പോളങ്ങളും വാഹനഗതഗതവും തടസ്സപ്പെടും. ബന്ദ് മൂലം വലിയ ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാലാണ് കേരളത്തിൽ നിന്നുള്ള യാത്രക്കാരോട് ഗൂഡല്ലൂർ വഴിയുള്ള യാത്ര ഒഴിവാക്കാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയത്.

 

വളരെ പുതിയ വളരെ പഴയ