Zygo-Ad

എൻസിആറിൽ സിഎൻജി വില വർധിപ്പിച്ചു; കിലോഗ്രാമിന് 3.89 രൂപ കൂടി

 


ഡൽഹി എൻസിആർ മേഖലയിൽ സിഎൻജി വിലയിൽ വർധനവ് വരുത്തി ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎൽ). കിലോഗ്രാമിന് 3.89 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എൽഎൻജി) ഇറക്കുമതി ചെലവ് ഉയർന്നതാണ് വില വർധിപ്പിക്കാൻ കാരണം.

​പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഐജിഎല്ലിന്റെ സേവനം ലഭ്യമാകുന്ന എല്ലാ പ്രദേശങ്ങളിലും ഈ വിലവർധനവ് ബാധകമായിരിക്കും.


വളരെ പുതിയ വളരെ പഴയ