Zygo-Ad

മുഖ്യമന്ത്രി വിഡി സതീശനെ വഴിയിൽ തടഞ്ഞ കേസ്; കോൺഗ്രസ് നേതാവ് ചേന്തി അനിൽ കസ്റ്റഡിയിൽ

 


മുഖ്യമന്ത്രി വിഡി സതീശനെ വഴിയിൽ തടയുകയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തു. അർധരാത്രിയോടെയാണ് അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്യായമായി തടഞ്ഞുവയ്ക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. ചെമ്പഴന്തിയിൽ നടന്ന ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമാണ് ഒരു സംഘം തടഞ്ഞത്.

​ചേന്തിയിലെ ശ്രീനാരായണ സാംസ്കാരിക നിലയത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാതെ കടന്നുപോയതാണ് സംഘാടകരെ പ്രകോപിപ്പിച്ചത്. മാസങ്ങൾക്ക് മുമ്പേ അനുമതി ചോദിച്ചിരുന്നതായി സംഘാടകർ അവകാശപ്പെടുമ്പോഴും, മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടിയിൽ ഇത് ഉൾപ്പെട്ടിരുന്നില്ല. സംഭവസ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. എന്നാൽ താൻ മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്നും വാഹനവ്യൂഹത്തിന് കൈകാണിച്ചപ്പോൾ പുറത്തിറങ്ങിയ മുഖ്യമന്ത്രി തങ്ങളോട് ക്ഷുഭിതനായി സംസാരിക്കുകയായിരുന്നു എന്നുമാണ് ചേന്തി അനിലിന്റെ വിശദീകരണം.


വളരെ പുതിയ വളരെ പഴയ