ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിൽ നടന്ന സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ഉത്തർപ്രദേശ് സർക്കാരിന് നൽകിയ റിപ്പോർട്ട് കൂടുതൽ തുടർനടപടികൾക്കായി രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയിട്ടുണ്ട്. ലഖ്നൗ ഡിവിഷണൽ കമ്മിഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് കേസ് അന്വേഷിച്ചത്.
ഏകദേശം 200 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. സംഭവത്തിൽ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എട്ടുപേർക്കെതിരെ ഇതിനോടകം കേസെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികളുണ്ടാകുമെന്നാണ് സൂചന.
