Zygo-Ad

രാത്രി ഏഴ് മണിക്ക് ശേഷം വൈദ്യുതി നിയന്ത്രണം തുടരുന്നു; 15 മിനുറ്റ് മുതല്‍ അര മണിക്കൂര്‍ വരെ നിയന്ത്രണം


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. രാത്രി ഏഴ് മണിക്ക് ശേഷം 15 മിനുറ്റ് മുതല്‍ അര മണിക്കൂര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളിലും നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്‌ഇബി വ്യക്തമാക്കിയിരുന്നു. 

പവര്‍ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതി എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ 400 മുതല്‍ 500 മെഗാ വാട്ട് വരെയാണ് വര്‍ധിച്ചിരിക്കുന്നത്.

എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായെന്ന് കെഎസ്‌ഇബി പറയുന്നു. വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ