Zygo-Ad

പിഎം ശ്രീ പദ്ധതി: സംസ്ഥാന സർക്കാറിന്റെ വാദം പൊളിച്ച് കേന്ദ്രം,മറുപടി രാജ്യസഭയിൽ ; പ്രതിസന്ധിക്കിടയിലും പ്രതീക്ഷയോടെ കേരളം


പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ വാദങ്ങൾക്ക് രാജ്യസഭയിൽ മറുപടി നൽകി കേന്ദ്ര സർക്കാർ. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ പിഎം ശ്രീ ആനുകൂല്യങ്ങൾ മാത്രമേ നഷ്ടപ്പെടുകയുള്ളൂ എന്ന് രാജ്യസഭയിൽ എംപി അബ്ദുൽ വഹാബിന്റെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി വ്യക്തമാക്കി. ധാരണാപത്രത്തിൽ ഒപ്പുവെച്ചെങ്കിലും കേരളം ഇതുവരെ സ്കൂളുകളുടെ പട്ടിക സമർപ്പിച്ചിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറുന്നത് വലിയ തിരിച്ചടിയാകുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ മുന്നറിയിപ്പുകൾക്കിടെയാണ് കേന്ദ്രത്തിന്റെ ഈ വിവരണം.

അതേസമയം പദ്ധതിയിലെ ചില നിബന്ധനകളിൽ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. മറ്റ് ചില സംസ്ഥാനങ്ങൾക്ക് സ്വന്തം സിലബസ് പഠിപ്പിക്കാൻ അനുമതി നൽകിയത് ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ പ്രതീക്ഷ. സ്കൂളുകൾ തിരഞ്ഞെടുക്കുന്നതിൽ സംസ്ഥാനത്തിന് കൂടുതൽ അധികാരം ലഭിക്കുമെന്നും സർക്കാർ കരുതുന്നു. വിഷയം ചർച്ച ചെയ്യാൻ മന്ത്രിസഭാ ഉപസമിതി യോഗം ചേരും. ഓഗസ്റ്റ് രണ്ടാം വാരത്തിലെ മന്ത്രിസഭാ യോഗത്തിന് ശേഷം ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന് ഔദ്യോഗികമായി കത്തയക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.

വളരെ പുതിയ വളരെ പഴയ