Zygo-Ad

നിയമവിരുദ്ധ മോഡിഫിക്കേഷൻ: കാറിന് 32,750 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്


എറണാകുളം :നിയമങ്ങൾ കാറ്റിൽപ്പറത്തി അമിതമായി മോഡിഫിക്കേഷൻ വരുത്തിയ കാറിന് എറണാകുളത്ത് മോട്ടോർ വാഹന വകുപ്പ് 32,750 രൂപ പിഴ ചുമത്തി. കാക്കനാട്-പള്ളിക്കര റോഡിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന മിന്നൽ പരിശോധനയിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് വാഹനത്തിന് പുറത്തേക്ക് തള്ളിനിൽക്കുന്ന കൂറ്റൻ ടയറുകൾ, മറ്റ് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന ഫ്ലാഷ് ലൈറ്റുകൾ, അമിത ശബ്ദമുള്ള മ്യൂസിക് സിസ്റ്റം, സുപ്രീം കോടതി നിരോധിച്ച മൾട്ടി ടോൺ എയർ ഹോൺ എന്നിവയാണ് കാറിൽ അനധികൃതമായി ഘടിപ്പിച്ചിരുന്നത്. അനധികൃത മാറ്റങ്ങൾ പൂർണ്ണമായും അഴിച്ചുമാറ്റി വാഹനം ഷോറൂം കണ്ടീഷനിലാക്കി ഹാജരാക്കാൻ എൻഫോഴ്സ്മെന്റ് ആർടിഒ നിർദേശം നൽകി. വീഴ്ച വരുത്തിയാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും എംവിഡി അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ