Zygo-Ad

13 വയസ്സുകാരിയെ പീഡിപ്പിച്ച് സഹപാഠികൾ; പ്രതികളിലൊരാൾ പെൺകുട്ടി, സംഭവം പുറത്തറിഞ്ഞത് കൗൺസിലിങ്ങിനിടെ

 


പത്തനംതിട്ട കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതാം ക്ലാസ്സ് വിദ്യാർഥിനിയായ പതിമൂന്നുകാരിയെ സഹപാഠികളടക്കമുള്ളവർ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളിൽ ഒരാൾ പെൺകുട്ടിയാണ്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് വിദ്യാർഥിനി പീഡനവിവരം തുറന്നുപറഞ്ഞത്.

സ്കൂളിന് സമീപത്ത് വെച്ചും പ്രതികളിലൊരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്കൂളിന് പുറത്തുള്ള ചിലരും പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ രണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള 11 പ്രതികളിൽ 6 പേരും പ്രായപൂർത്തിയാകാത്തവരാണെന്ന് അധികൃതർ വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ