സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചു. റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതോടെ ജൂലൈ മാസത്തിൽ 180 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങും. ഇതിനുശേഷം ഘട്ടംഘട്ടമായി 200 മെഗാവാട്ട് കൂടി വാങ്ങാനാണ് തീരുമാനം.