കണ്ണൂർ: സെൻസസ് 2027 നോട് അനുബന്ധിച്ചുള്ള പരാതി പരിഹാര സെൽ കണ്ണൂർ കളക്ടറേറ്റിൽ പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങൾക്ക് സെൻസസ് സംബന്ധിച്ച തങ്ങളുടെ പരാതികളും സംശയങ്ങളും ഇനി നേരിട്ട് ഉദ്യോഗസ്ഥരെ വിളിച്ചറിയിക്കാവുന്നതാണ്.
0497 2700645 എന്ന ഫോൺ നമ്പറിലോ 1855 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കാനും പരാതികൾ രജിസ്റ്റർ ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
സെൻസസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ വീടുകളിൽ വരുമ്പോൾ ആളില്ലാത്ത വീടുകളിൽ നിങ്ങളുടെ ഫോൺ നമ്പറും വീട്ടു നമ്പറും കാണത്തക്കെ രീതിയിൽ എഴുതി പ്രദർശിപ്പിക്കുക. ഉദ്യോഗസ്ഥർ ഫോൺ നമ്പറിൽ ബന്ധപ്പെടുന്നതായിരിക്കും
