വലിയ വിവാദങ്ങൾ സൃഷ്ടിച്ച ഗോവിന്ദച്ചാമിയുടെ കണ്ണൂർ സെൻട്രൽ ജയിൽച്ചാട്ടത്തിന് ഒരുവർഷം തികയുമ്പോൾ ജയിൽജീവിതത്തിലും പെരുമാറ്റത്തിലും വലിയ മാറ്റങ്ങൾ. വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയ ഗോവിന്ദച്ചാമിയുടെ ശരീരഭാരം 55 കിലോയിൽ നിന്ന് 75 കിലോയായി ഉയർന്നു. 2025 ജൂലായ് 24-ന് പുലർച്ചെയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിൽ നിന്ന് ഒറ്റക്കൈയുള്ള ഗോവിന്ദച്ചാമി തടവുചാടിയത്. തുടർന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള തളാപ്പിലെ കിണറ്റിൽ നിന്നാണ് ഇയാളെ പോലീസും ജയിൽ അധികൃതരും ചേർന്ന് പിടികൂടിയത്. ഇതിനുപിന്നാലെയാണ് വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്.
തടവുചാടുന്നതിനായി 10 മാസം കൊണ്ട് 19 കിലോയോളം ഭാരമാണ് ഗോവിന്ദച്ചാമി കുറച്ചിരുന്നത്. ഉച്ചയ്ക്കും രാത്രിയിലും രണ്ട് ചപ്പാത്തിയും വെള്ളവും മാത്രം കഴിച്ചായിരുന്നു ഈ മാറ്റം. അന്ന് ഉദ്യോഗസ്ഥരോടും സഹതടവുകാരോടും നിരന്തരം വഴക്കിടുകയും ബിരിയാണിയും ബീഡിയും ആവശ്യപ്പെട്ട് നിരാഹാരം കിടക്കുകയും ചെയ്തിരുന്ന ഇയാൾ ഇപ്പോൾ അടിമുടി ശാന്തനാണ്.
നിലവിൽ 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള ഒറ്റയാൾ സെല്ലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. ശൗചാലയം ഉൾപ്പെടെയുള്ള മുറിയിൽ നിന്ന് ഭക്ഷണം കഴിക്കാൻ മാത്രമാണ് പുറത്തിറക്കുന്നത്. തടവുകാർക്ക് ജോലികളൊന്നും നൽകിയിട്ടില്ല. ഉദ്യോഗസ്ഥരോട് പ്രശ്നങ്ങളുണ്ടാക്കാതെ നൽകുന്ന2025 ഭക്ഷണം കൃത്യമായി കഴിച്ചാണ് ഗോവിന്ദച്ചാമിയുടെ ഇപ്പോഴത്തെ ജയിൽജീവിതം
.jpg)