Zygo-Ad

ഓണക്കാലത്തെ യാത്രാതിരക്ക് ഒഴിവാക്കാൻ മൂന്ന് പ്രത്യേക ട്രെയിനുകൾ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

 


ഓണത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് നിയന്ത്രിക്കാൻ ദക്ഷിണ റെയില്‍വേ അനുവദിച്ച മൂന്ന് പ്രത്യേക ട്രെയിനുകളുടെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. കേരളത്തിലേക്കും തിരിച്ചുളളതുമായ യാത്രക്കാർക്ക് ആശ്വാസമേകുന്ന രീതിയിലാണ് ചെന്നൈ-കൊല്ലം, തിരുവനന്തപുരം നോർത്ത്-മംഗളൂരു, ബെംഗളൂരു-എറണാകുളം റൂട്ടുകളില്‍ പ്രത്യേക സർവീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ വിവിധ ദിവസങ്ങളിലാണ് ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ചെന്നൈ - കൊല്ലം സ്പെഷ്യല്‍

06117 നമ്പർ ട്രെയിൻ ഓഗസ്റ്റ് 13, 15, 20, 22, 27, 29, സെപ്റ്റംബർ 3, 5 തീയതികളില്‍ രാത്രി 11.50-ന് ചെന്നൈ സെൻട്രലില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 4.20-ന് കൊല്ലത്തെത്തും. മടക്ക സർവീസായ 06118 ഓഗസ്റ്റ് 14, 16, 21, 23, 28, 30, സെപ്റ്റംബർ 4, 6 തീയതികളില്‍ വൈകിട്ട് 6.45-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.35-ന് ചെന്നൈയിലെത്തും. ഒരു ഫസ്റ്റ് എസി-കം-ടു ടിയർ കോച്ച്‌, രണ്ട് എസി ടു ടിയർ, 13 സ്ലീപ്പർ, രണ്ട് ജനറല്‍ കോച്ചുകള്‍ എന്നിവയാണ് ഈ ട്രെയിനിൽ ഉണ്ടാകുക.

തിരുവനന്തപുരം നോർത്ത് - മംഗളൂരു സ്പെഷ്യല്‍

തിരുവനന്തപുരം നോർത്തില്‍ നിന്ന് ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 2 തീയതികളില്‍ രാവിലെ 9 മണിക്ക് പുറപ്പെടുന്ന 06093 ട്രെയിൻ രാത്രി 9 മണിക്ക് മംഗളൂരുവിലെത്തും. മടക്ക സർവീസായ 06094 ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബർ 3 തീയതികളില്‍ ഉച്ചയ്‌ക്ക് 3.15-ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.30-ന് തിരുവനന്തപുരം സെൻട്രലിലെത്തും.

എറണാകുളം - ബെംഗളൂരു എസ്.എം.വി.ടി സ്പെഷ്യല്‍

06147 ട്രെയിൻ ഓഗസ്റ്റ് 9, 16, 23, 30, സെപ്റ്റംബർ 6 തീയതികളില്‍ രാത്രി 11.10-ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്‌ക്ക് 12.45-ന് ബെംഗളൂരു എസ്.എം.വി.ടി സ്റ്റേഷനിലെത്തും. മടക്ക സർവീസായ 06148 ഓഗസ്റ്റ് 10, 17, 24, 31, സെപ്റ്റംബർ 7 തീയതികളില്‍ വൈകിട്ട് 4 മണിക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.45-ന് എറണാകുളത്തെത്തും.

പ്രധാന സ്റ്റോപ്പുകള്‍

ഈ പ്രത്യേക ട്രെയിനുകള്‍ക്ക് എറണാകുളം, ആലുവ, തൃശ്ശൂർ, പാലക്കാട്, സേലം, ഈറോഡ്, തിരുപ്പൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കോട്ടയം, ചെങ്ങന്നൂർ, കായംകുളം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. ഓണാവധിക്ക് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ