Zygo-Ad

കള്ളാടി മണ്ണിടിച്ചില്‍: തിരച്ചില്‍ അഞ്ചാം ദിനത്തില്‍; ഇനി കണ്ടെത്താനുള്ളത് ഹിമാചല്‍ പ്രദേശ് സ്വദേശിയെ കൂടി


വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ തിരച്ചില്‍ അഞ്ചാം ദിനത്തില്‍. ഹിമാചല്‍ പ്രദേശ് സ്വദേശിയായ കണ്‍സ്ട്രക്ഷൻ മാനേജർ വിക്രം റാണയെ ആണ് ഇനി കണ്ടെത്താനുള്ളത്.

നാല് സോണുകളില്‍ രണ്ടാമത്തെ സോണിലാണ് ഇന്ന് കൂടുതല്‍ പരിശോധന നടത്തുക.

ഏറ്റവും കൂടുതല്‍ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് ഈ ഭാഗത്താണ്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഭാഗത്തെ മണ്ണ് പൂർണമായി നീക്കുമെന്ന മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ദുരന്തത്തില്‍ ഏഴ് പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. അപകട സ്ഥലത്ത് നിന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളില്‍ തുടരുകയാണ്.

വളരെ പുതിയ വളരെ പഴയ