തിരുവനന്തപുരം: ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത മുൻഗണനേതര നീല, വെള്ള റേഷൻ കാർഡുകൾ മുൻഗണനാ പിങ്ക് വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന് (20.07.2026) അവസാനിക്കും.
അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ ഇന്ന് വൈകിട്ട് 5.00 മണി വരെ മാത്രമായിരിക്കും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക.
