Zygo-Ad

സംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസ് പണിമുടക്ക്; കാസർകോട് സൂചനാ സമരം പൂർണ്ണം


തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെത്തുടർന്ന് സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടായതിൽ പ്രതിഷേധിച്ചാണ് ഈ സമരം. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയതോടെ ഡീസലടിക്കാനുള്ള വരുമാനം പോലും നിലവിൽ ലഭിക്കുന്നില്ലെന്നാണ് ബസ് ഉടമകളുടെ പ്രധാന പരാതി.

അതേസമയം, പണിമുടക്കിന് മുന്നോടിയായി ഇന്ന് കാസർകോട് ജില്ലയിൽ നടത്തിയ സൂചനാ പണിമുടക്ക് പൂർണ്ണമായിരുന്നു. ജില്ലയിലെ 450-ലധികം സ്വകാര്യ ബസുകളാണ് സമരത്തിൽ പങ്കെടുത്തത്. കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്താത്ത റൂട്ടുകളിലെ യാത്രക്കാർ ഇതുമൂലം കടുത്ത ദുരിതത്തിലായി. വിവിധ തൊഴിലാളി സംഘടനകളും ഈ പണിമുടക്കിൽ പങ്കാളികളായിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ