Zygo-Ad

പ്ലസ്‌ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

 


തിരുവനന്തപുരം: ഹയർ സെക്കൻഡറി രണ്ടാം വർഷ ഇംപ്രൂവ്മെന്റ്, സേ പരീക്ഷാ ഫലം ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് results.hse.kerala.gov.in/results എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാവുന്നതാണ്.

ജൂലൈ മൂന്നിന് പൂർത്തിയാക്കിയ പരീക്ഷയുടെ ഫലപ്രഖ്യാപനം വിവിധ കാരണങ്ങളാൽ മൂന്ന് തവണയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചത്. ഇതിനുശേഷമാണ് ഫലം ഇന്ന് പുറത്തുവിടാൻ തീരുമാനമായത്.



വളരെ പുതിയ വളരെ പഴയ