Zygo-Ad

സംസ്ഥാനത്ത് കാലവർഷത്തിന്റെ തീവ്രത കുറയുന്നു; ഇടുക്കിയിൽ മഴയിൽ വൻ കുറവ്

 


കണ്ണൂർ: സംസ്ഥാനത്ത് കാലവർഷം ദുർബലപ്പെടുന്നു. അടുത്ത നാല് ദിവസത്തേക്ക് വിവിധ പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴയുടെ അളവ് കുറഞ്ഞതോടെ പല ജില്ലകളിലും അന്തരീക്ഷ താപനില ഉയരുകയാണ്. കണ്ണൂരിൽ ഉയർന്ന താപനില 34.9 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി.

ഈ വർഷം ഇടവപ്പാതി കാലയളവിൽ സംസ്ഥാനത്ത് ലഭിക്കേണ്ട മൊത്തം മഴയിൽ 31 ശതമാനത്തിന്റെ കുറവാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കി ജില്ലയിലാണ് മഴയുടെ കുറവ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ 55 ശതമാനം കുറവ് മഴ മാത്രമാണ് ഇത്തവണ പെയ്തത്.

 

വളരെ പുതിയ വളരെ പഴയ