Zygo-Ad

റെയിൽവേ പ്ലാറ്റ്‌ഫോമിൽ കിടന്നുറങ്ങിയ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു: പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

 


വസാദ്: ഗുജറാത്തിലെ വസാദ് റെയിൽവേ സ്റ്റേഷനിൽ രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന നാലുവയസ്സുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കേസിലെ പ്രതിയായ സുരേഷ് പാർമറാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയോടെയാണ് കുട്ടിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.

പ്ലാറ്റ്‌ഫോമിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പ്രതി തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം ബോർസാദ് പോലീസ് ഇയാളെ പിടികൂടുകയും തുടർ അന്വേഷണത്തിനായി ആനന്ദ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.

ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രതി ആക്രമിച്ചതിനെ തുടർന്ന് രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഇതോടെ പോലീസ് നടത്തിയ ആത്മരക്ഷാർത്ഥമുള്ള വെടിവെപ്പിലാണ് സുരേഷ് പാർമർ കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ