കണ്ണൂർ: പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളുടെ കഴിഞ്ഞ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) വിവരങ്ങൾ ഇനി മുതൽ നിർബന്ധമായും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഓൺലൈൻ വഴി വോട്ടർ രജിസ്ട്രേഷൻ നടത്തുന്നവർക്കാണ് ഈ പുതിയ നിർദേശം ബാധകമാക്കിയിരിക്കുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവർക്കും പുതുതായി വോട്ടവകാശം ലഭിച്ചവർക്കും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്കും വീണ്ടും പേര് ചേർക്കാനായി ഉപയോഗിക്കുന്ന നിയമപരമായ ഫോം ആറിലാണ് ഈ പുതിയ നിബന്ധന ഉൾപ്പെടുത്തിയിട്ടുള്ളത്.
