Zygo-Ad

ദില്ലിയില്‍ വച്ച് മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതി: പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ശക്തമാക്കി


ദില്ലി: ദില്ലിയില്‍ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് കാണാതായത്.

തിരുവനന്തപുരം സ്വദേശി 23 കാരി അഫിയ അയ്യൂബിനെയാണ് കാണാതായത്. ഇവർ എം എ ഇൻറർനാഷണല്‍ റിലേഷൻസ് വിദ്യാർഥിയാണ്. ഇന്നലെ രാത്രി 11:30 യോടെ ഓഖ്‌ലയില്‍ നിന്നാണ് കാണാതായതെന്നും ഫോണ്‍ മുറിയില്‍ വെച്ചാണ് പോയതെന്നും പൊലീസ് പറയുന്നു. പി.ജിയിലായിരുന്നു ഇവരുടെ താമസം.

മരുന്ന് വാങ്ങാൻ പോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും പറയുന്നു. പ്രശ്നങ്ങള്‍ എന്തെങ്കിലും ഉള്ളതായി പറഞ്ഞിരുന്നില്ലെന്ന് വീട്ടുകാരും, സഹപാഠികളും അറിയിച്ചു. 

എന്നാല്‍ ക്ലാസില്‍ കൃത്യമായി എത്താറില്ലായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ