കണ്ണൂർ: നീറ്റ് പരീക്ഷ നടക്കുന്ന ഞായറാഴ്‌ച പരീക്ഷാർത്ഥികളുടെ യാത്രാസൗകര്യം കണക്കിലെടുത്ത് മലബാർ മേഖലയിലേക്ക് രണ്ട് മെമു ട്രെയിനുകളും ഒരു പാസഞ്ചർ ട്രെയിനും പ്രത്യേക സർവീസ് നടത്തും. ഞായറാഴ്ച പകൽ രണ്ട് മണി മുതൽ വൈകിട്ട് 5.15 വരെയാണ് നീറ്റ് പരീക്ഷാസമയം ക്രമീകരിച്ചിരിക്കുന്നത്.
പാലക്കാട് - കാസർകോട് അൺ റിസർവ്ഡ് മെമു (06131) ഞായറാഴ്ച രാവിലെ 5.50ന് പാലക്കാട്ടുനിന്ന് പുറപ്പെട്ട് 11.30ന് കാസർകോട്ട് എത്തിച്ചേരും. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശേരി, കണ്ണൂർ, പഴയങ്ങാട്, പയ്യന്നൂർ, ചെറുവത്തൂർ, കാഞ്ഞങ്ങാട് എന്നിവടങ്ങളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടായിരിക്കുക.
മടക്കയാത്രയ്ക്കായി കണ്ണൂർ - തൃശൂർ അൺ റിസർവ്ഡ് മെമു (06132) ഞായറാഴ്ച വൈകിട്ട് 6.15ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് രാത്രി 11.45ന് തൃശൂരിലെത്തും. തലശേരി, വടകര, കോഴിക്കോട്, ഫറോക്ക്, പരപ്പനങ്ങാടി, താനൂർ, തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി, ഷൊർണൂർ, വടക്കാഞ്ചേരി, മുളംകുന്നത്തുകാവ് എന്നിവടങ്ങളിൽ ഈ ട്രെയിൻ നിർത്തും.
ഇവയ്ക്ക് പുറമെ കണ്ണൂർ - കോഴിക്കോട് പാസഞ്ചർ (06133) ഞായറാഴ്ച രാത്രി 8.30ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് രാത്രി 10.20ന് കോഴിക്കോട്ടെത്തും.
