Zygo-Ad

സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകും എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള എട്ട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിൽ കേരളത്തിൽ കാലവർഷം ദുർബലമാണ്. എന്നാൽ തെക്കു കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള കേരള തീരത്തിനും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ ഇടയാക്കുന്നത്.

തുടർന്നുള്ള ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴ തുടരും. തിങ്കളാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മുൻകരുതലിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ പ്രസ്തുത ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


 

വളരെ പുതിയ വളരെ പഴയ