Zygo-Ad

സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് പയ്യോളിയിൽ മൂന്ന് വയസ്സുകാരന്


കോഴിക്കോട്: സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി റിപോര്‍ട്ട്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.

മൂന്ന് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.

വയനാട് കോളയാടി സ്‌കൂളിലെ ഏഴുപേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതോടെ വയനാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. സംസ്ഥാനത്ത് ഇതുവരെ ആകെ 114 പേര്‍ക്ക് ഷിഗെല്ല ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

കുടലിനെയാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍.

വളരെ പുതിയ വളരെ പഴയ