കോഴിക്കോട്: ഉള്ള്യേരിയിൽ കാറ്റിൽ മരം പൊട്ടിവീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. തെരുവത്തുകടവ് ലക്ഷംവീട് ഉന്നതിയിൽ ഹരിദാസനാണ് മരിച്ചത്.
കൂടെ യാത്ര ചെയ്ത പടിഞ്ഞാറെ കക്കട്ടിൽ ശശിക്ക് ഗുരുതര പരിക്കേറ്റു.
തിങ്കളാഴ്ച്ച വൈകീട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിലാണ് റോഡരികിലെ മരം പൊട്ടിവീണത്. അപകടത്തിൽ പരിക്കേറ്റ ശശി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
