Zygo-Ad

'പുരുഷന്മാരെ മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകള്‍ ജനങ്ങളോടുള്ള അവഹേളനം: പുരുഷന്മാര്‍ക്ക് സൗജന്യം കൊടുത്താല്‍ പൈസ വീട്ടിലെത്തില്ല:- മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ബിനീഷ് കോടിയേരി


തിരുവനന്തപുരം: പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ അധ്വാനിക്കുന്ന പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകള്‍ ജനങ്ങളോടുള്ള അവഹേളനമാണെന്ന് ബിനീഷ് കോടിയേരി.

പുരുഷന്മാർക്ക് സൗജന്യം കൊടുത്താല്‍ പൈസ വീട്ടില്‍ എത്തില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ ആയിരുന്നു ബിനീഷ് കോടിയേരിയുടെ പ്രതികരണം.

1980-ല്‍ ഇന്ത്യയിലാദ്യമായി ഇ കെ നായനാർ സർക്കാർ കർഷക തൊഴിലാളികള്‍ക്കായി പ്രതിമാസം 45 രൂപ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ ഇതേ മനോഭാവമാണ് പുലർത്തിയത്. ആ തുക തൊഴിലാളികള്‍ കള്ളു കുടിച്ച്‌ തീർക്കുമെന്നാണ് അന്ന് അവർ വാദിച്ചത്.

 പാവപ്പെട്ടവരുടെ അധ്വാനത്തെയും ജീവിതാവസ്ഥകളെയും പുച്ഛത്തോടെ കാണുന്ന കോണ്‍ഗ്രസിന്റെ ഈ ഉപരിവർഗ്ഗ ചിന്താഗതിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് വീണ്ടും തെളിയിച്ചെന്നും ബിനീഷ് കോടിയേരി വിമർശിച്ചു.

വളരെ പുതിയ വളരെ പഴയ