Zygo-Ad

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ബി മുരാരി ബാബു അന്തരിച്ചു

 


ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്ന ബി മുരാരി ബാബു അന്തരിച്ചു. അർബുദ രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.

ശബരിമലയിലെ ദ്വാരപാലക ശിൽപ്പ കേസിലും കട്ടിളപാളി കേസിലും ഒന്നിച്ച് അറസ്റ്റിലായ മുരാരി ബാബു 90 ദിവസത്തോളം ജയിൽവാസം അനുഭവിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതിനെ തുടർന്ന് പിന്നീട് ഇയാൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.


വളരെ പുതിയ വളരെ പഴയ