Zygo-Ad

തൊപ്പി ഗ്യാങ്ങിനെതിരെ അന്വേഷണം ഉത്തരവിട്ട് ഡിജിപി

 


യുട്യൂബർ തൊപ്പിയെന്ന നിഹാദിനും സുഹൃത്തുക്കൾക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് ഡിജിപി റവാഡ ചന്ദ്രശേഖർ അന്വേഷണത്തിന് ഉത്തരവിട്ടത്.

പോക്സോ കേസുകൾ, നർകോട്ടിക്, എംഡിഎംഎ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങൾ, അശ്ലീല പ്രചാരണം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതര ആരോപണങ്ങളിലാണ് തൊപ്പി ഗ്യാങ്ങിനെതിരെ അന്വേഷണം നടക്കുക. കേരള സംസ്ഥാന സൈബർ ഓപ്പറേഷൻസ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് കേസിന്റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

 

വളരെ പുതിയ വളരെ പഴയ