Zygo-Ad

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്: താഴേക്കിറങ്ങി സ്വ‍‍‍ര്‍ണ വില, 2 ദിവസം കൊണ്ട് കുറഞ്ഞത് 4720 രൂപ


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയില്‍ വീണ്ടും വൻ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വ‍‍‌ർണത്തിന് 195 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്.

ഒരു പവൻ സ്വ‍ർണത്തിന് 1560 രൂപയാണ് രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വ‍‌ർണത്തിന് 13,350 രൂപയും പവന് 1,06,800 രൂപയുമാണ് ഇന്നത്തെ വില.

 ഇന്നലെ വൈകീട്ട് വീണ്ടും വില കുറഞ്ഞ് 1,08,360 രൂപയിലേക്ക് എത്തിയിരുന്നു. ഇതോടെ വെറും രണ്ട് ദിവസത്തിനുള്ളില്‍ പവന് 4720 രൂപയോളം കുറഞ്ഞിരിക്കുകയാണ്. 

ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വ‍‌ർണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ വ‍ർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 260 രൂപയായി ഉയ‍ർന്നു. 10 ഗ്രാം വെള്ളിക്ക് നിലവില്‍ 2,600 രൂപയാണ് വില വരുന്നത്.

ഈ മാസത്തെ സ്വർണ നിരക്കുകള്‍

ജൂണ്‍ 1- 1,14,560 രൂപ

ജൂണ്‍ 2- 1,14,560 രൂപ

ജൂണ്‍ 3- 1,14,560 രൂപ

ജൂണ്‍ 4- 1,14,480 രൂപ

ജൂണ്‍ 5- 1,14,200 രൂപ

ജൂണ്‍ 6 - 1,14,200 രൂപ

ജൂണ്‍ 7 - 1,14,200 രൂപ

ജൂണ്‍ 8- 1,11, 240 രൂപ

ജൂണ്‍ 9- 1,12,320 രൂപ

ജൂണ്‍ 10- 1,06,800 രൂപ

വളരെ പുതിയ വളരെ പഴയ