തിരുവനന്തപുരം: സർക്കാർ സഹായമില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് സ്വകാര്യ ബസുടമകള്‍. കെഎസ്‌ആർടിസിയിലെ സൗജന്യ യാത്ര തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കും.
ബജറ്റില്‍ അനുകൂല പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ 19ന് ശേഷം ബസ് സർവീസ് നിർത്തി വെക്കുമെന്നാണ് മുന്നറിയിപ്പ്. തൃശൂരില്‍ ചേർന്ന ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്‍റെ യോഗത്തിലാണ് തീരുമാനം.
അതേസമയം സർക്കാർ ആവശ്യപ്പെട്ടാല്‍ സ്വകാര്യ ബസുകള്‍ കെ എസ് ആർടിസിക്കായി വാടകക്ക് നല്‍കാൻ തയ്യറാണെന്ന് സ്വകാര്യ ബസുടമകള്‍ വ്യക്തമാക്കുന്നു.
കിലോമീറ്റർ വാടക കണക്കാക്കി എല്ലാ ദിവസവും വാടക നല്‍കണം. മാസ വാടകയാണെങ്കില്‍ കെ എസ് ആർടിസി തന്നെ ഡീസല്‍ അടിക്കുകയും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുകയും ചെയ്യണമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികള്‍ പറയുന്നത്.
