Zygo-Ad

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു; 13 പേര്‍ക്ക് കൂടി ഷിഗെല്ല, മൂന്ന് മരണം, ഡെങ്കിപ്പനിയും എലിപ്പനിയും ഉയരുന്നു

 


സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പുതുതായി 13 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം പനി ബാധിച്ച് മൂന്ന് പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. കടുത്ത ആശങ്ക ഉയര്‍ത്തിക്കൊണ്ട് ഇന്ന് 13,187 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഈ മാസം ഇരുപത് ദിവസത്തിനിടെ രണ്ട് ലക്ഷത്തി പത്തൊമ്പതിനായിരത്തിലേറെ പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.

പകര്‍ച്ചപ്പനികള്‍ക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. ഇന്ന് മാത്രം 75 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 312 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ഈ മാസം മാത്രം 11 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കൂടാതെ ഇന്ന് 13 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പനി മരണങ്ങളില്‍ ഒന്ന് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരു മരണം എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നു. മഞ്ഞപ്പിത്തം ബാധിച്ചും ഇന്ന് ഒരാള്‍ മരണപ്പെട്ടിട്ടുണ്ട്. രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ