Zygo-Ad

മുൻ എഡിഎം നവീൻ ബാബുവിന്റെ മകള്‍ നിരഞ്ജനയ്ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി


അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകള്‍ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നല്‍കിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി. സർക്കാരിന്റെ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമാണ് നിയമനം നല്‍കിയിരിക്കുന്നത്.

ഭക്ഷ്യ സുരക്ഷാ വകുപ്പിലാണ് നിരഞ്ജനയ്ക്ക് ജോലി നല്‍കാൻ തീരുമാനമായിരിക്കുന്നത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം. 

കേസില്‍ നിലവില്‍ സമര്‍പ്പിച്ച കുറ്റപത്രം അനുസരിച്ച്‌ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ മാത്രമാണ് പ്രതി. കേസ് സിബിഐക്ക് വിടാനുള്ള നീക്കത്തെ സിപിഎം എതിര്‍ത്തിരുന്നു .

അതേസമയം 2024 ഒക്ടോബർ 15-നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സില്‍ നവീൻ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

 കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു മരണം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിലവില്‍ സിബിഐ അന്വേഷണം നടക്കുകയാണ്.

വളരെ പുതിയ വളരെ പഴയ