Zygo-Ad

സിഎംആർഎൽ-എക്സാലോജിക് ഇടപാട്: വീണ തൈക്കണ്ടി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി


 കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട്   വീണ തൈക്കണ്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഇഡി ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വീണയെ ചോദ്യം ചെയ്യുന്നത്.

 ഭർത്താവും എം എൽ എയുമായ പി എ മുഹമ്മദ് റിയാസും വീണയ്‌ക്കൊപ്പം വാഹനത്തിൽ എത്തിയിരുന്നു. തുടർന്ന് വാഹനത്തിൽ നിന്നും ഇറങ്ങിയ വീണ ഒറ്റയ്ക്കാണ് ഇഡി ഓഫീസിലേക്ക് പ്രവേശിച്ചത്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിക്കുന്നതിനും വ്യക്തത വരുത്തുന്നതിനുമായാണ് ചോദ്യം ചെയ്യൽ നടപടികളിലേക്ക് ഇഡി കടന്നത്.

 

വളരെ പുതിയ വളരെ പഴയ