Zygo-Ad

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു

 


സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു. ആകെ ലഭിച്ച അപേക്ഷകളിൽ 87 ശതമാനം പേരുടെ ഫലമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അവശേഷിക്കുന്ന 13 ശതമാനം അപേക്ഷകളുടെ ഫലം ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ അധികൃതർ അറിയിച്ചു.

ഉത്തരക്കടലാസുകളുടെ വെരിഫിക്കേഷൻ, റീ വാലുവേഷൻ എന്നിവയ്ക്കായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് cbse.gov.in, results.cbse.nic.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാവുന്നതാണ്. എല്ലാ അപേക്ഷകളും കൃത്യതയോടെയും ശ്രദ്ധയോടെയും പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഘട്ടഘട്ടമായി ഫലം പ്രഖ്യാപിക്കുന്നതെന്ന് ബോർഡ് വ്യക്തമാക്കി.


വളരെ പുതിയ വളരെ പഴയ