തൃശൂർ നടത്തറയിൽ പനിയെ തുടർന്ന് ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് മറിഞ്ഞ് പതിനാലുകാരൻ മരിച്ചു. നടത്തറ നെല്ലാനി സ്വദേശി കളപുരയ്ക്കൽ മേയ്ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് ദാരുണമായി മരണപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
പനി കുറയുന്നതിനായി പാത്രത്തിൽ തിളച്ച വെള്ളം വെച്ച് പുതപ്പ് മൂടി ആവി പിടിക്കുന്നതിനിടെ വെള്ളം അടങ്ങിയ പാത്രം അബദ്ധത്തിൽ ദേഹത്തേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് കിടക്കുന്ന നിലയിലാണ് വീട്ടുകാർ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടനെല്ലൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് മരണപ്പെട്ട എയ്ഞ്ചലോ.
