Zygo-Ad

നിപയില്‍ ആശ്വാസം: സമ്പര്‍ക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ


കോഴിക്കോട്: ജൂണ്‍ 12നു നിപ സംശയിച്ച്‌ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന, സമ്പർക്കപ്പട്ടികയിലെ മൂന്നു പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

 നിപ രോഗബാധിതൻ്റെ സമ്പർക്ക പട്ടികയില്‍ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്നുപേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്.

സമ്പർക്ക പട്ടികയില്‍ ഉള്ള 4 പേരെ കൂടി ഇന്ന് നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി 13 പേരെ കൂടി സമ്പർക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവരെല്ലാവരും കുറഞ്ഞ റിസ്ക് വിഭാഗത്തില്‍ പെട്ടവരാണ്. 

ഇതോടെ വളരെ ഉയർന്ന റിസ്ക് വിഭാഗത്തില്‍ 4 പേരും , ഉയർന്ന റിസ്ക് വിഭാഗത്തില്‍ 14 പേരും , കുറഞ്ഞ റിസ്ക് വിഭാഗത്തില്‍ 82 പേരും ഉള്‍പ്പെടെ നിലവില്‍ 100 പേരാണ് സമ്പർക്ക പട്ടികയില്‍ ഉള്ളത്.

രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 35 വീടുകളില്‍ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സർവ്വേ നടത്തി. ഇതോടെ ഡിവിഷനിലെ 320 വീടുകളിലെയും സന്ദർശനം പൂർത്തിയായി.

വളരെ പുതിയ വളരെ പഴയ